KeralaLatest NewsNews

വിവാഹ വാഗ്ദാനം നല്‍കി 65 കാരനില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി

തൊടുപുഴ : കാളിയാര്‍ സ്വദേശിയായ 65 കാരനില്‍ നിന്ന് മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയും ഇടനിലക്കാരനും ചേര്‍ന്നാണ് പണവും ,സ്വര്‍ണവും തട്ടിയെടുത്തത്. വിവാഹലോചനയുമായി എത്തിയ ഇടനിലക്കാരന്‍ യുവതിയെ 65 കാരന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.

Read Also : കൊറോണ വൈറസ് സൃഷ്ടിച്ച് ലോകം മുഴുവൻ ശവപ്പറമ്പാക്കി മാറ്റിയ ചൈനയാണ് കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി: സന്ദീപ് വാര്യർ  

തുടര്‍ന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് 65 കാരനില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് പരാതി. യുവതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മൂലം 65 കാരൻ സകലതും നൽകുകയായിരുന്നു. സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button