കണ്ണൂർ : വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമായി മലബാർ കാൻസർ സെന്റർ (എംസിസി) . ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിലാണ് അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിനായി 1.6 കോടി രൂപ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റന്റ് കൗൺസിൽ അനുവദിച്ചിട്ടുണ്ട്.
Read Also : കേരളത്തിലെ ഐ.എസ് റിക്രൂട്ടിങ് : നിലപാടില്‍ മാറ്റം വരുത്തി ലോക്നാഥ് ബെഹ്റ
രണ്ടായിരത്തിലധികം പേരിൽ വാക്സിൻ പരീക്ഷണം നടത്തും. ഇതിനായി വോളന്റിയര്‍മാര്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 12 വയസിൽ കൂടുതലുള്ളവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മൂന്നാഴ്ചയ്ക്കുള്ളിൽ വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് എംസിസി അധികൃതര്‍. ഇതിനുള്ള സജ്ജീകരണങ്ങൾ ഉടൻ ഒരുക്കുമെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റര്‍ ഡോ ചന്ദ്രൻ കെ നായര്‍ പറഞ്ഞു. കേരളത്തിൽ വാക്സിൻ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക സ്ഥാപനമാണ് എംസിസി.
Post Your Comments