തിരുവനന്തപുരം: നടനും രാജൻ പി ദേവിന്റെ മകനുമായ ഉണ്ണി രാജന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ശാന്തമ്മ രാജന്‍ പി ദേവ്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായികാദ്ധ്യാപികയായ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണകുറ്റങ്ങളാണ് നിൽക്കുന്നത്. എന്നാൽ ഈ കേസില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും മരണപ്പെട്ട പ്രിയങ്കയുടേയോ മാതാപിതാക്കളുടേയോ പരാതിയിലൊന്നും സ്ത്രീധനം ആവശ്യപ്പെട്ടതായോ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായോ ഒരു വരി പോലുമില്ലന്നും ശാന്തമ്മ കോടതിയില്‍ ബോധിപ്പിച്ചു.
അങ്കമാലി കറുകുറ്റി വീട്ടില്‍ രാത്രി പ്രിയങ്ക കതകില്‍ തട്ടി തള്ളി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ ഇത് നിന്റെ വീട്ടില്‍ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത് ‘ എന്ന് ശാന്തമ്മ പറഞ്ഞത് പീഡനമാണെന്നും മുതദേഹത്തില്‍ 15 പരിക്കുകള്‍ ഉള്ളതായും ജാമ്യത്തെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ വെമ്ബായം. എ. ഹക്കീം ശക്തമായി വാദിച്ചു. എന്നാല്‍ അത് സ്വാഭാവികമായി ഏതൊരു മാതാവും പറയാറുള്ളതാണെന്ന് ശാന്തമ്മ ബോധിപ്പിച്ചു. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധിയാണെന്നും ശാന്തമ്മ ബോധിപ്പിച്ചു.
read also: അശ്ലീല ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം: ട്വിറ്ററിന് നിർദ്ദേശം നൽകി ദേശീയ വനിതാ കമ്മീഷൻ
”തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. തന്നില്‍ നിന്നും യാതൊന്നും വീണ്ടെടുക്കേണ്ടതില്ല. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനും ചീപ്പ് പബ്ലിസിറ്റിക്കും വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി വൈ എസ് പിക്ക് നിര്‍ദ്ദേശം കൊടുക്കണമെന്നും” അഭിഭാക്ഷകൻ മുഖേന കോടതിയെ ബോധിപ്പിച്ചു.
സമൂഹത്തില്‍ പേരും പ്രശസ്തിയുമുള്ള കുടുംബാംഗമായ താന്‍ ഒളിവില്‍ പോകില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. 2018 ല്‍ അപ്പുക്കുട്ടന്‍ വേഴ്‌സസ് കേരള സ്റ്റേറ്റ് കേസില്‍ ‘ പോയി ചാകടീ’ എന്നു ഭര്‍ത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താല്‍ പോലും ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ഭര്‍തൃ കുടുംബത്തിനെതിരെ നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധിന്യായമുണ്ടെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
Post Your Comments