ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.
Read Also : കേരളത്തിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി : വോളന്റിയര്‍മാര്‍ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാര്‍, കേരളം എന്നിവിടങ്ങളിലാണ് പെട്രോള്‍ വില സെഞ്ചുറി അടിച്ചത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രാജ്യത്തെ ഏറ്റവും കൂടിയ ഇന്ധനവില. 110.05 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇവിടെ.
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയില്‍ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡല്‍ഹി 98.81, 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.
അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നുനില്‍ക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.43 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 75.07 ഡോളറാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നപ്പോള്‍ ഡീസല്‍ വിലയും പല നഗരങ്ങളിലും നൂറ് കടന്നിട്ടുണ്ട്.
Post Your Comments