KeralaLatest NewsNews

കൂത്തുപറമ്പ് കമ്മിറ്റി ഓഫീസില്‍ ക്വട്ടേഷന്‍ സംഘവുമായി മധ്യസ്ഥ ചര്‍ച്ച നടന്നു: ആരോപണവുമായി ബി.ജെ.പി

പി.എം.മനോജിന്റെ അനുജന്‍ മനോരാജിന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമാണ്

കണ്ണൂര്‍ : സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്. സി.പി.എമ്മിന്റെ അറിവോടെയാണ് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് ക്വട്ടേഷന്‍ സംഘങ്ങളുമായി പാര്‍ട്ടി നേതൃത്വം മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും പി.ജയരാജിനെ ഒതുക്കിയത് ഇത്തരക്കാരുമായുളള ബന്ധത്തിന്റെ പേരിലാണെന്നും ഹരിദാസ് പറഞ്ഞു. പി.എം.മനോജിന്റെ അനുജന്‍ മനോരാജിന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമാണ്. കൊടുവളളി സ്വര്‍ണക്കടത്ത് സംഘവുമായി എ.എന്‍.ഷംസീര്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെന്നും ഹരിദാസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button