ചങ്ങരംകുളം : ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവ് ബൈക്കുമായി മുങ്ങിയെന്ന് പരാതി. കാസര്‍കോട് നീലേശ്വരം സ്വദേശിയായ പ്രണവിന്റെ രണ്ടര ലക്ഷം രൂപയുടെ ബൈക്കാണ് നഷ്ടപ്പെട്ടത്. പ്രണവിന്റെ പരാതിയില്‍പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : നിരവധി മരണം
അങ്കമാലിയിലേക്ക് പുറപ്പെട്ട പ്രണവിന്റെ ബൈക്കില്‍ ചങ്ങരംകുളം വളയംകുളം എത്തിയപ്പോഴാണ് 25 വയസ് തോന്നിക്കുന്ന യുവാവ് ലിഫ്റ്റ് ചോദിച്ചത്. യുവാവ് വില കൂടിയ ബൈക്ക് ഓടിച്ച് നോക്കാനുള്ള ആഗ്രഹം അറിയിച്ചതിനെ തുടർന്ന് ഓടിക്കാൻ കൊടുക്കുകയായിരുന്നു.
പ്രണവിനെ പിറകിലിരുത്തിയാണ് യുവാവ് ബൈക്കോടിച്ചത്. കുന്നംകുളം എത്തിയതോടെ അത്യാവശ്യകാര്യത്തിന് ബൈക്ക് നിറുത്തി. ഈ സമയം പ്രണവ് ബൈക്കില്‍ നിന്നിറങ്ങിയതും യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു.
Post Your Comments