KeralaLatest NewsNewsIndia

കൊടി സുനിമാരെയും ആകാശ് തില്ലങ്കേരിമാരെയും സി പി എമ്മിന് ഭയം: കടന്നാക്രമിച്ച് കെ. സുധാകരൻ

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി പി എമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ. കൊടി സുനിമാരെയും ആകാശ് തില്ലങ്കേരിമാരെയും സിപിഎമ്മിന് ഭയമാണെന്ന് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദുഷിച്ച് നാറുന്ന ഒരുപാട് രഹസ്യങ്ങൾ അവർക്കറിയാമെന്നും അതുകൊണ്ടാണ് പാർട്ടി അവരെ ഭയക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

‘അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും സ്വർണം കടത്തിയെന്നല്ലേ ഇപ്പോൾ ആക്ഷേപം. ഇതല്ലേ മുഖ്യമന്ത്രിയും ചെയ്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ചെയ്യുന്ന അന്യായം അനുയായികൾ ചെയ്യുന്നു, അത്ര തന്നെ. അപ്പോൾ അവരെ മാത്രം തള്ളിപ്പറഞ്ഞതുകൊണ്ട് എന്ത് കാര്യം. കമ്മ്യൂണിസ്റ്റ് എന്ന് പറയാനുള്ള എന്ത് ധാർമികതയാണ് ഇവർക്കുള്ളത്? കമ്മ്യൂണിസത്തെ കുറിച്ച് വി എസും നായനാരും പറഞ്ഞാൽ എനിക്ക് മനസിലാകും. എന്നാൽ കമ്മ്യൂണിസത്തെ കുറിച്ച് പിണറായിയും ജയരാജനും പറഞ്ഞാൽ എനിക്ക് മനസിലാകില്ല,’ കെ സുധാകരൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button