Latest NewsNewsIndia

ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഡി.ആർ.ഡി.ഒ

ന്യൂഡൽഹി : ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. മൂന്ന് കിലോമീറ്റർ വരെ ദൂരപരിധിയിൽ ഡ്രോണുകളെ കണ്ടെത്താൻ കഴിയുന്നതാണ് ഡിആർഡിഒയുടെ പുതിയ ഡ്രോൺ വേധ സാങ്കേതികവിദ്യ. ഇതോടെ ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ കണ്ടെത്താനും ഇവ ആകാശത്ത് വച്ചുതന്നെ നശിപ്പിക്കാനും സൈന്യത്തിനു കഴിയും.

Read Also : അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് ഡിആർഡിഒ സാങ്കേതിവിദ്യ കൈമാറിയിട്ടുണ്ട്. ലേസറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ടരകിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം ലേസർ സിഗ്‌നൽ ഉപയോഗിച്ച് തകർക്കാനുമുള്ള പ്രഹരശേഷിയും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മുവിൽ ഒന്നിലധികം ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണ സാദ്ധ്യത കൂടുതലാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button