KeralaLatest NewsNews

സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിൻ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോടും രാത്രിയോടെ 1,28,500 ഡോസ് കോവീഷീൽഡ് വാക്സിൻ തിരുവനന്തപുരത്തുമെത്തി. ഇതോടൊപ്പം 55,580 കോവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് ചൊവ്വാഴ്ച 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ എത്തിയിരുന്നു.

Read Also: ഞങ്ങള്‍ക്കും മരണ ഭയമില്ല, ദൈവ നിശ്ചയം എന്തായാലും അത് ആര്‍ക്കും തടയാന്‍ സാധിക്കില്ല: അര്‍ജുന്‍ രാധാകൃഷ്ണന്‍

സംസ്ഥാനത്ത് ഇന്ന് 1,35,996 പേരാണ് വാക്സിനെടുത്തത്. 963 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: പൊതുമേഖലാ സ്ഥാപനത്തിൽ വൻ സ്പിരിറ്റ് കടത്ത്: ജീവനക്കാർക്ക് പങ്കുള്ളതായി സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button