KeralaLatest NewsNews

സംസ്ഥാനത്തെ കണ്ടെയ്​നര്‍ ലോറികളിൽ 70 ശതമാനവും ഓട്ടം നിര്‍ത്തി : വഴിമുട്ടിയത് 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗ്ഗം

കൊച്ചി : സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവീസ് നടത്തുന്ന 2500ലേറെ കണ്ടെയ്​നര്‍ ട്രെയിലറുകളില്‍ 70 ശതമാനവും ഓട്ടം നിര്‍ത്തി. ഇതോടെ ലോറി ഡ്രൈവര്‍മാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാര്‍ഗമാണ്​ വഴിമുട്ടിയത്​.
Read Also : കൊവിഡ് ധനസഹായം : മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി 

20 അടി, 40 അടി എന്നിങ്ങനെ നീളമുള്ള കണ്ടെയ്​നര്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്​ ട്രെയിലറുകള്‍.​ 10 ട്രെയ്​ലറുകള്‍ ഉള്ളവരുടെ ഒന്നോ രണ്ടോ മാത്രമാണ്​ ഓടുന്നത്​. വല്ലാര്‍പാടത്തെ മൂന്ന്​ പാര്‍ക്കിങ്​ യാര്‍ഡുകളിലും കണ്ടെയ്​നര്‍ റോഡി​ന്റെ വശങ്ങളിലുമായി വണ്ടികള്‍ എന്നന്നേക്കുമായി നിര്‍ത്തിയിട്ട അവസ്ഥയാണ്​. ഭൂരിപക്ഷം ഡ്രൈവര്‍മാരും ജീവനക്കാരും കൊച്ചി വിട്ടു.

2020ലെ ലോക്​ഡൗണ്‍ നാളുകളില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍​ വന്‍തോതില്‍ അരി, ഗോതമ്പ് ​, ധാന്യങ്ങള്‍, ടൈല്‍, സിമന്‍റ്​ എന്നിവയൊക്കെ എത്തിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മേയ്​, ജൂണ്‍ മാസങ്ങളില്‍ കണ്ടെയ്​നര്‍ വരവില്‍ വലിയ ഇടിവുണ്ടായി. പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റശേഷം ബസുകള്‍ക്കും മറ്റും ആഗസ്​റ്റ്​​ 31 വരെ ടാക്​സ്​ അടക്കാന്‍ സമയം നീട്ടി നല്‍കിയപ്പോള്‍ ലോറി ഉടമകള്‍ക്ക്​ ഇളവ്​ നല്‍കിയിരുന്നില്ല.

‘2016ല്‍ ഡീസല്‍ ലിറ്ററിന്​ 65 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ലഭിച്ച ലോറി വാടക പോലും ഇപ്പോള്‍ കിട്ടുന്നില്ല. ഡീസല്‍ വില 71 രൂപ പിന്നിട്ടപ്പോള്‍ തന്നെ വാടക ഉയര്‍ത്തണമെന്ന്​ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച്​ ശതമാനം വരെ ചിലര്‍ വാടക കൂട്ടി തന്നെങ്കിലും ഭൂരിഭാഗം പേരും അഭ്യര്‍ഥന ചെവിക്കൊണ്ടില്ല. ഇന്ന്​ ഡീസല്‍ വില 98 രൂപയായതോടെ ഏത്​ നിമിഷവും വല്ലാര്‍പാടത്തെ കണ്ടെയ്​നര്‍ ലോറികളുടെ ഓട്ടം നിലക്കുന്ന അവസ്ഥയാണ്’ -കൊച്ചിന്‍ കണ്ടെയ്​നര്‍ കാരിയര്‍ ഓണേഴ്​സ്​ വെല്‍ഫെയർ അസോസിയേഷന്‍ സെക്രട്ടറി ടോമി തോമസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button