കൊല്ലം : മയ്യനാട് ആക്കോലില്‍ ചേരി പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആതിര(28)യാണ് ഭർത്താവിനെതിരെ പല തവണ ഇരവിപുരം പോലീസിൽ പരാതി നൽകിയത് . എന്നാൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആതിര ആരോപിച്ചു.
Read Also : അഴിമതി എന്ന വാക്കിന്റെ പര്യായമാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയുമെന്ന് ജെപി നദ്ദ
‘വിവാഹ ശേഷം സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭർത്താവ് മര്‍ദ്ദിക്കുമായിരുന്നു. മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിക്കും. അടിവയറ്റില്‍ ചവിട്ടിയതിനെ തുടർന്ന് ഗര്‍ഭം അലസിയിരുന്നു. രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിലെത്തിച്ചില്ല. ഒടുവില്‍ അയല്‍വാസിയുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ പോയത്. ഭര്‍ത്താവിന്റെ സഹോദരിയും മര്‍ദ്ദിക്കുമായിരുന്നു. മര്‍ദ്ദനം കൂടിയപ്പോള്‍ ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങി പോരുകയായിരുന്നു ‘-ആതിര പറഞ്ഞു.
2015 ലാണ് പാരിപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 15 പവനും അഞ്ച് ലക്ഷം രൂപം സ്ത്രീധനമായി നല്‍കി. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിൽ ജോലിയെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവ് ജോലിക്ക് പോയില്ല. സ്ത്രീധനത്തിനും സ്വര്‍ണത്തിനുമായി സ്വന്തം വീടും വസ്തുവും വില്‍ക്കേണ്ടി വന്നു. അതുമൂലം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
Post Your Comments