KeralaLatest NewsNews

ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Read Also: പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് അഹാന കൃഷ്ണകുമാർ

അന്തർസംസ്ഥാന യാത്രികർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന പ്രകാരം നിലവിൽ വിമാനത്താവളങ്ങളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബെഹ്‌റ നരേന്ദ്രമോദിയെ വെള്ളപൂശുന്നു, കേരളം ഭീകരരുടെ സ്ലീപ്പിംഗ് സെല്‍ എന്ന  പ്രസ്താവനയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button