ഇടുക്കി : കഴിഞ്ഞ നവംബര്‍ ഏഴിനാണ് രാജസ്ഥാന്‍ സ്വദേശിയായ പതിനാലുകാരിയെ കുമളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
Read Also : പെരിന്തൽമണ്ണ സബ് കലക്ടറായി ചുമതലയേൽക്കാനൊരുങ്ങി ശ്രീധന്യ സുരേഷ്
കുമളി മുന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐയും നിലവില്‍ കാലടി എസ്‌ഐയുമായ പ്രശാന്ത്.പി.നായര്‍, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ ബെര്‍ട്ടിന്‍ ജോസ്, അക്ബര്‍ സാദത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിവരം ഉണ്ടായിട്ടും അക്കാര്യം മൂടിവച്ച് അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
കുമളിയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു കുട്ടിയുടെ പിതാവ്. ഇയാള്‍ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടിയുടെ മരണം. മകള്‍ മുറിയില്‍ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോള്‍ നടത്തിയ നടത്തിയ പരിശോധനയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നല്‍കിയ മൊഴി.
കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.ഇതിനിടെ അന്വേഷണച്ചുമതല എസ്‌ഐയില്‍ നിന്നും കുമളി സിഐയെ ഏല്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലായി. എന്നാല്‍ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ് കുമാറാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
Post Your Comments