ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ഇന്ത്യയ്ക്ക് സാമ്പത്തിക സഹായവുമായി യുഎസ്. മഹാമാരിയെ നേരിടാന്‍ 41 മില്യണ്‍ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള യു.എസ് സഹായം 200 മില്യണ്‍ ഡോളറിലധികമായി. ‘ അമേരിക്കയ്ക്ക് പിന്തുണ നല്‍കേണ്ട സമയത്ത് ഇന്ത്യ തങ്ങള്‍ക്കൊപ്പം നിന്നു. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതില്‍ ഇപ്പോള്‍ അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു’ , യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി . യുഎസ്ഐഡിയുടെ സഹായം കൊവിഡ് പരിശോധന, മഹാമാരി സംബന്ധമായ മാനസികാരോഗ്യ സേവനങ്ങള്‍, ഒറ്റപ്പെട്ട മേഖലകളില്‍ സഹായമെത്തിക്കുന്നതിനുമെല്ലാം ഉപകരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു.
Read Also : തീവ്രവാദികളുടെ പുതിയ ആയുധത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
ആരോഗ്യസംരക്ഷണ വിതരണ ശൃംഖലകളും ഇലക്ട്രോണിക് ആരോഗ്യ വിവര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും വാക്സിനേഷന് നടപടികളെ പിന്തുണയ്ക്കുന്നതിനും സ്വകാര്യമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയുമായി പങ്കാളിത്തം തുടരുമെന്നും യുഎസ്ഐഐഡി വ്യക്തമാക്കി . കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഇതുവരെ യുഎസ്ഐഐഡി 200 മില്യണ്‍ യുഎസ് ഡോളറിലധികം ഇന്ത്യയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
Post Your Comments