COVID 19KeralaNattuvarthaLatest NewsNews

ഇളവുകൾ നൽകിയത് വിനയായി, കരുതൽ ഫലം കണ്ടില്ല: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, ഈ സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ

ടിപിആര്‍ നിരക്ക് പതിനെട്ടില്‍ കൂടുതല്‍ ഉളള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: ടിപിആര്‍ നിരത്ത് കുറയാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാനുളള തീരുമാനമെടുത്തത്. നിലവില്‍ ടിപിആര്‍ 24ല്‍ കൂടിയ പ്രദേശങ്ങളിലുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പുനക്രമീകരിച്ച് ടിപിആര്‍ നിരക്ക് പതിനെട്ടില്‍ കൂടുതല്‍ ഉളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

ടിപിആര്‍ നിരക്ക് 12 മുതല്‍ 18 വരെയുളള ‘സി’ കാറ്റഗറിയിൽ ഉള്‍പ്പെട്ട പ്രദേശങ്ങളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടാവുക. ടിപിആര്‍ നിരക്ക് 6 മുതല്‍ 12 ശതമാനം വരെ വരുന്ന ‘ബി’ കാറ്റഗറിയിൽ ഉൾപ്പെട്ട മേഖലകളിൽ മിനി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. 6 ശതമാനം വരെ ടിപിആര്‍ നിരക്കുളള ‘എ’ കാറ്റഗറിയില്‍ സാധാരണ ഗതിയിലുളള പ്രവര്‍ത്തനങ്ങള്‍ നടക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത ചൊവ്വാഴ്ച വീണ്ടും ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും സര്‍ക്കാര്‍ കൈക്കൊള്ളുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button