Latest NewsKeralaNews

പാലക്കാട് മഴക്കാലപൂർവ്വ ശുചീകരണം വേഗത്തിലാക്കണം: നിർദ്ദേശവുമായി ജില്ലാ വികസന സമിതി

പാലക്കാട്: ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടനടി മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം. ജില്ലാ കലക്ടർ മൃൺമയി ജോഷിയാണ് നിർദേശശം നൽകിയത്. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തോടൊപ്പം മഴക്കാല രോഗങ്ങൾ വർദ്ധിക്കാതിരിക്കാനാണ് തീരുമാനം.

Read Also: 3 ദിവസം ഉരുളിയിലെ വെള്ളം ഒരു രാത്രി മുഴുവൻ.. നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവും

വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്സിൻ ജില്ലയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഗവ. മോയൻ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എംപവർ കമ്മിറ്റി ചേരാൻ യോഗത്തിൽ ആവശ്യമുയർന്നു. ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ ഒഴിവുള്ളതിനാൽ പദ്ധതികൾക്ക് കാലതാമസം നേരിടുന്നതായും നിയമനങ്ങൾ ഉടനടി നടത്താനുള്ള നടപടി സ്വീകരിക്കുന്നതിനു സജീവ ഇടപെടലുകൾ നടത്താൻ യോഗത്തിൽ തീരുമാനമായി.

അതേസമയം ജില്ലയിലെ സ്‌കൂളുകളിൽ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഫീസുകൾ പിരിക്കുന്ന പ്രവണത ഉണ്ടെങ്കിൽ ഉടനടി അത് നിർത്തിവയ്ക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇത്തരത്തിൽ സ്പെഷ്യൽ ഫീസ് പിരിക്കുന്നതിന് സർക്കാർ നിർദ്ദേശം ഇല്ലെന്നും കൃത്യമായി പരിശോധന നടത്തണമെന്നുമാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്പെഷ്യൽ ഫീസ് പിരിക്കുന്നതുയി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കെ ശാന്തകുമാരി എം.എൽ.എ യോഗത്തിൽ അറിയിച്ചതിനെത്തുടർന്നാണ് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്.

Read Also: ആര്യയും ഗ്രീഷ്​മയും രേഷ്മയുടെ ഫേസ്ബുക്കിലൂടെ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു: ആര്യയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button