Latest NewsKeralaNews

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും ഇന്ന് കൂടി. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും. ഈ മാസം മാത്രം 17 തവണയാണ് ഇന്ധനവില വർദ്ധിപ്പിച്ചത്.

Read Also : ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍ 

അതേസമയം രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ പെട്രോളിന് പിന്നാലെ ഡീസലിനും നൂറ് രൂപ കടന്നു. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലുമാണ് ഡീസല്‍ വില നൂറ് കടന്നത്. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button