KeralaLatest News

കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് : ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ്

നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്/ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി. നാളെ രാവിലെ 11ന് കസ്റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.

അതിനിടെ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക.

read also: സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണം ദുബായിൽ: സംഘത്തില്‍ കൂടുതല്‍ സിപിഎമ്മുകാര്‍, ഇതുവരെ തട്ടിയെടുത്തത് 6 കോടിയിലേറെ

ഫോണ്‍ രേഖ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button