ലക്‌നൗ : യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹം സംസ്‌കരിച്ചു. ആഗ്രയിലുള്ള കോള്‍ഡ് സ്‌റ്റോറേജ് ഉടമയുടെ മകനായ സച്ചിന്‍ ചൗഹാനാണ്(23) കൊല്ലപ്പെട്ടത്. പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂണ്‍ 21-ാം തീയതിയാണ് സംഭവം നടന്നത്. സച്ചിനും സുഹൃത്തുക്കളും ചേര്‍ന്ന ഉപേക്ഷിക്കപ്പെട്ട വാട്ടര്‍ പ്ലാന്റില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തുക്കൾ ചേര്‍ന്ന് സച്ചിനെ കൊലപ്പെടുത്തി. തുടർന്ന് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പിപിഇ കിറ്റ് ധരിച്ച് കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹം സംസ്‌കരിച്ചു.
അതേസമയം, സച്ചിനെ കാണാതായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ച് കേസ് ഫയല്‍ ചെയ്തു. സച്ചിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അപരിചതന്‍ ഫോണെടുത്തിരുന്നു. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതാണ് മാതാപിതാക്കളില്‍ സംശയമുണ്ടാക്കിയത്.
Read Also : ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരം: സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
അതേസമയം , നിരന്തര ആസൂത്രണത്തിനൊടുവിലാണ് സച്ചിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. കൊല നടത്താനുള്ള സ്ഥലവും രക്ഷപ്പെടാനുള്ള മാര്‍ഗവുമെല്ലാം 25 ദിവസം മുന്‍പ് തന്നെ പ്രതികള്‍ നിശ്ചയിച്ചിരുന്നു. സച്ചിന്റെ പിതാവില്‍ നിന്നു 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
Post Your Comments