വെല്ലിങ്ടന്‍: സോഷ്യല്‍ മീഡിയകള്‍ പോലും വിലക്കേര്‍പ്പെടുത്തുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്ത യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ തിരികെയെത്തി. ട്രംപിന് ജയ് വിളികളുമായി ആയിരങ്ങള്‍ എത്തിയപ്പോള്‍ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും നല്‍കിയായിരുന്നു ട്രംപിന്റെ മടക്കം. യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകള്‍ക്ക് പിന്നാലെ ട്വിറ്ററും ഫേസ്‌ബുക്കും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ട്രംപ് വിഡിയോ പ്ലാറ്റ്‌ഫോമായ ‘റംബിളി’ല്‍ ചേര്‍ന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്. അതിനിടെ ഒഹായോയില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പ്രസംഗം നടത്തിയപ്പോള്‍ ആരാധകരുടെ വന്‍പട തന്നെയാണ് പടുകൂറ്റന്‍ റാലിയില്‍ പങ്കെടുത്തത്. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രംഗത്തുള്ള റിപ്പബ്ലിക്കന്‍ നേതാവ് മാക്‌സ് മില്ലറെ ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ജയിപ്പിക്കണമെന്നും പാര്‍ട്ടിയിലെ എതിരാളിയായ ആന്തണി ഗൊണ്‍സാലസിന് അവസരം നല്‍കരുതെന്നും റാലിയില്‍ ആവശ്യപ്പെട്ടു.
ക്യാപിറ്റോൾ ആക്രമണത്തിൽ തനിക്കെതിരായ കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കന്‍ ജനപ്രതിനിധിസഭാംഗങ്ങള്‍ക്കെതിരെ വമ്പന്‍ പ്രചാരണം നടത്തുമെന്നാണു ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂണ്‍ 30ന് യുഎസ്‌മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിക്കും. ജൂലൈ 3നു ഫ്‌ളോറിഡയിലാണു റാലി.
Post Your Comments