കൊച്ചി: കൊല്ലത്ത് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ സഹോദരനെതിരെ വിമർശനവുമായി ബിഗ്‌ബോസ് താരം ഷിയാസ് കരീം. സ്വന്തം പെങ്ങൾ ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മറ്റുള്ളവർക്കുള്ള സാമാന്യ ബോധം പോലും സ്വന്തം സഹോദരന് ഇല്ലേയെന്നും ഷിയാസ് കരിം വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഷിയാസിന്റെ പ്രതികരണം.
Read Also: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ
തന്റെ പെങ്ങൾക്കോ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ അവനെ കണ്ടു 4 അടി കൊടുത്തിട്ട് പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെയെന്ന് ഷിയാസ് പറഞ്ഞു. വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികൾ. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സ്വന്തം പെങ്ങൾ ( വിസ്മയ ) ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ?
ഞങ്ങൾക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരൻ ഇല്ലേ ?
കേസിലെ പ്രതിയുടെ മുഖത്ത് ‘ ?? ‘ ഈ ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാൻ ഉള്ളു
എന്റെ പെങ്ങൾക്കൊ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ …
വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികൾ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും
ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട് , അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിൽ ഇടുമ്പോൾ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം …
എനിക്ക് ചിന്തിക്കാൻ കഴിയില്ല എനിക്ക് ചെയ്യാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കിൽ
Read Also: കണ്ണിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
https://www.facebook.com/shiyaskareem2018/posts/363459741805801
Post Your Comments