ഗുവാഹത്തി : ഒൻപത് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ. അസമിലെ മോറിഗാവ് ജില്ലയിലെ ഭുരഗാവ് പ്രാദേശിക പള്ളിയിലെ പുരോഹിതൻ സയ്യിദ് അലിയെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 20 നാണ് സംഭവം നടന്നത്. ശേഷം ഒൻപത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ പൊതിഞ്ഞ് പ്രതി ലഹരിഗട്ട് പ്രദേശത്ത് ഉപേക്ഷിച്ചു. പോസ്റ്റ് മാർട്ടത്തിലാണ് കുട്ടി ക്രൂര പീഡനത്തിനിരയായതായി കണ്ടെത്തിയത്. ഇതിനിടെ കുട്ടിയുടെ വീട്ടിലെത്തിയ സയ്യിദ് അലി കേസുമായി മുന്നോട്ട് പോകരുതെന്നും കുടുംബത്തോട് ആവശ്യപ്പെട്ടു. തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നിയതും , വിവരം പോലീസിൽ അറിയിച്ചത്.
Read Also : എ.പി അബ്ദുള്ളക്കുട്ടിക്ക് പാകിസ്ഥാനുമായി ബന്ധം, എന്റെ ജീവിതം സിനിമയാക്കും: ഐഷ സുൽത്താന
കുറ്റവാളിക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഓരോ പൗരന്റെയും സുരക്ഷ സർക്കാരിന് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments