ലണ്ടന്‍ : ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന ‘കോവിഡ് അലാറം’ ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ (എല്‍എസ്‌എച്ച്‌ടിഎം), ഡര്‍ഹാം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ ഗവേഷണത്തിലാണ് പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്.
Read Also : ഡൽഹി കലാപം : പ്രധാന പ്രതി ഗുർജോത് സിംഗ് അറസ്റ്റിൽ
പുതിയ സാങ്കേതികവിദ്യ വളരെ കൃത്യതയോടെ വേഗത്തിലും ജനറിക് പരീക്ഷണമായും ഉപയോഗിക്കാനുള്ള കഴിവ് പ്രകടമാക്കുന്നു. മനുഷ്യ പരീക്ഷണങ്ങളില്‍ അതിന്റെ ഫലങ്ങള്‍ ഒരുപോലെ കൃത്യമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. എല്‍എസ്‌എച്ച്‌ടിഎമ്മിലെ രോഗ നിയന്ത്രണ വിഭാഗം മേധാവിയും ഗവേഷണത്തിന് നേതൃത്വം നല്‍കിയതുമായ പ്രൊഫസര്‍ ജെയിംസ് ലോഗന്‍ പറഞ്ഞു.
‘പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഈ ഉപകരണം വിജയകരമായി വികസിപ്പിച്ചെടുത്താല്‍, അത് ലാഭകരവും എവിടെയും എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഭാവിയില്‍ ഏതെങ്കിലും പകര്‍ച്ചവ്യാധി പടരുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനും ഈ ഉപകരണം സഹായകമാകുമെന്ന് തെളിയിക്കും’, അദ്ദേഹം പറഞ്ഞു.
Post Your Comments