KeralaLatest NewsNews

സമൂഹത്തിന് തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു: ഷിയാസ് കരീമിന് മറുപടിയുമായി വിസ്മയയുടെ സഹോദരൻ

വീഡിയോ പോസ്റ്റ് ചെയ്തത് തന്റെ സുഹൃത്താണ്

കൊല്ലം: ബിഗ്‌ബോസ് താരം ഷിയാസ് കരീമിന് മറുപടിയുമായി വിസ്മയയുടെ സഹോദരൻ വിജിത്ത് വി നായർ. ഫേസ്ബുക്കിൽ ഷിയാസ് പങ്കുവെച്ച വിമർശന കുറിപ്പിന് താഴെയായാണ് വിജിത്ത് മറുപടി നൽകിയത്. താങ്കൾക്കും സമൂഹത്തിനും തെറ്റായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിജിത്ത് പറഞ്ഞു.

Read Also: ഡിവൈഎഫ്‌ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണം,സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിച്ചത് പിണറായി ഭരണത്തില്‍ : എ.എന്‍ രാധാകൃഷ്ണന്‍

വീഡിയോ പോസ്റ്റ് ചെയ്തത് താനായിരുന്നില്ലെന്നും തന്റെ സുഹൃത്താണ് അത് ചെയ്തതെന്നും വിജിത്ത് വ്യക്തമാക്കി. മാദ്ധ്യമങ്ങളിലെ ചർച്ചകൾ അവസാനിക്കുമ്പോൾ തനിക്ക് പറയാനുള്ളത് പറയാൻ വേണ്ടി തന്റെ പെങ്ങളെ സ്‌നേഹിക്കുന്നവർ കാണുന്ന ഒരു പ്ലാറ്റ്‌ഫോം കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അതിൽ തെറ്റുണ്ടെന്ന് കരുതിയില്ലെന്നും വിജിത്ത് വിശദമാക്കുന്നു. വിസ്മയയ്ക്ക് നീതി ലഭിക്കുന്നത് വരെ നിങ്ങളെ പോലുള്ളവർ കൂടെ നിൽക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിജിത്ത് കൂട്ടിച്ചേർത്തു.

Read Also: യു.പിയെ രക്ഷിക്കാൻ ബി.എസ്.പിയെ അധികാരത്തിലെത്തിക്കണം: യു.പി പിടിക്കാന്‍ പുതിയ മുദ്രാവാക്യവുമായി മായാവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button