കോട്ടയം: സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണമെന്നാവശ്യവുമായി ആവശ്യവുമായി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കായി പ്രവര്‍ത്തന ഫണ്ട് നല്‍കുന്നത് കേരളത്തില്‍ നിന്നാണ്. പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കൂടി എന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണ കടത്ത് പണത്തില്‍ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളില്‍ സി.പി.എം വിതരണം ചെയ്യുന്നതെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.
Read Also : ലക്ഷങ്ങൾ പിരിച്ച മുസ്‌ലീംലീഗിനെതിരെ പോരാളി ഷാജി: പഴയ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ
‘സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കൂടി എന്നാണ് നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തി രണ്ട് തവണ അര്‍ജുന്‍ ആയങ്കി സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിവരം. 17 കിലോ സ്വര്‍ണം ഇതുവരെ ഇയാള്‍ കടത്തിയെന്നാണ് കണക്ക്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ഇഴചേര്‍ന്ന് കിടക്കുകയാണ്’.
‘കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് മിനി കൂപ്പര്‍ യാത്ര ചെയ്യാനായി നല്‍കിയത്. സി.പി.എമ്മിന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം സൂചിപ്പിക്കുന്നത് ആയിരുന്നു ഈ സംഭവം. അര്‍ജുന്‍ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധം ഇല്ല എന്നാണ് സി.പി.എം വിശദീകരിക്കുന്നത്. നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നു’. എന്ത് കാരണത്തില്‍ ആണ് അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി പുറത്താക്കിയത് എന്നും രാധാകൃഷ്ണന്‍ ചോദിച്ചു.
‘സ്വര്‍ണ കടത്ത് ബന്ധം ഉള്ളതായി കണ്ടതിനാല്‍ ആണെങ്കില്‍ എന്തുകൊണ്ടാണ് അന്ന് ഈ വിവരം പൊലീസിനെ അറിയിക്കാതിരുന്നത്. സി.പി.എം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും’ – രാധാകൃഷ്ണന്‍ പറഞ്ഞു.
Post Your Comments