ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബി.എസ്.പി. ‘നമുക്ക് യു.പിയെ രക്ഷിക്കണം,നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും രക്ഷിക്കണം,നമുക്ക് ബി.എസ്.പിയെ അധികാരത്തിലെത്തിക്കണം’- എന്നതാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പരസ്യവാചകം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടി കണക്കിലെടുക്കുന്നില്ലെന്നും മായാവതി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയവും ഊര്‍ജ്ജവും കളയുന്നതിന് പകരം ആ സമയം എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് മായാവതി പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
Post Your Comments