ജയ്പൂര്‍: രാജസ്ഥാനിലെ സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള്‍ പിടിയില്‍. ബസന്‍പീര്‍ സ്വദേശി ഭായ് ഖാന്‍ എന്നയാളാണ് പിടിയിലായത്. ജയ്‌സാല്‍മെറിലെ സൈനിക മേഖലയിലെ ടിഎസ്പി ഗേറ്റിന് സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭായ് ഖാന്‍ സൈനിക മേഖലയില്‍ പതിവായി എത്തിയിരുന്നു. പകല്‍ സമയങ്ങളിലാണ് ഇയാള്‍ കൂടുതലായും എത്തിയിരുന്നത്. തുടര്‍ന്ന് സൈന്യം ഇയാളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭായ് ഖാനെ വീണ്ടും പ്രദേശത്ത് കണ്ടതോടെയാണ് സൈനികര്‍ ഇയാളെ പിടികൂടിയത്.
ഭായ് ഖാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നുമാണ് ഇയാള്‍ ചാരവൃത്തി നടത്തുകയായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. പാകിസ്താന്‍, ശ്രീലങ്ക, ലണ്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുള്ളവരുടെ നമ്പറുകളില്‍ ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കാന്റീന്‍ നടത്തുന്നയാളാണ് ഭായ് ഖാന്‍. ഇത് മറയാക്കിയാണ് ഇയാള്‍ സൈനിക മേഖലയില്‍ കടന്നിരുന്നത്.
Post Your Comments