KeralaLatest News

ആയങ്കിയെ കൊല്ലാന്‍ ഡമ്മി കാരിയറും ടിപ്പര്‍ ലോറിയും ഒരുക്കി കൊടുവള്ളി സംഘം: പദ്ധതി പൊളിഞ്ഞത് ഈ ഒറ്റ കാര്യം കൊണ്ട്

തങ്ങള്‍ കടത്തിയ സ്വര്‍ണം 20 തവണ തട്ടിയെടുത്തതാണ് അര്‍ജുനു ഇല്ലായ്മ ചെയ്യാന്‍ കൊടുവള്ളി സംഘത്തെ പ്രേരിപ്പിച്ചത്. 

കണ്ണൂർ : കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അർജുൻ ആയങ്കിയെ കുടുക്കാൻ കൊടുവള്ളി സ്വർണക്കടത്തു സംഘം ഒരുക്കിയിരുന്നതു ‘ഡമ്മി’ കാരിയറും ടിപ്പർ ലോറിയുമടക്കമുള്ള വൻ സന്നാഹങ്ങൾ. 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖ് യാത്ര ചെയ്ത അതേ വിമാനത്തിലാണു ‘വ്യാജ’ കാരിയറും ഉണ്ടായിരുന്നു. ആയങ്കിയെ വകവരുത്തുക പോലും അവര്‍ ലക്ഷ്യമിട്ടിരുന്നു. സ്വര്‍ണ്ണ കടത്തിന്റെ ലീഡര്‍ഷിപ്പ് കണ്ണൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങളെ തകര്‍ക്കാനായിരുന്നു ഇത്.

കൊടി സുനിയും ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമായിരുന്നു കൊടുവള്ളിക്കാരുടെ പ്രധാന ശത്രുക്കള്‍. ഇയാളുടെ കയ്യില്‍ സ്വര്‍ണമുണ്ടെന്നു കരുതി അര്‍ജുന്‍ തട്ടിക്കൊണ്ടുപോകുമെന്നും അപ്പോള്‍ ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ സഹായത്തോടെ വാഹനം തടഞ്ഞു പിടികൂടാമെന്നുമായിരുന്നു കൊടുവള്ളി സംഘത്തിന്റെ കണക്കുകൂട്ടല്‍. ഒപ്പം ആയങ്കിയെ വകവരുത്തലും.

ഷഫീഖ് പിടിയിലായതറിഞ്ഞ് അര്‍ജുന്‍ മടങ്ങിയതോടെ പദ്ധതി പാളി. ഷഫീഖാണു തങ്ങളുടെ സ്വര്‍ണം കൊണ്ടുവരുന്നതെന്ന് അര്‍ജുന് അറിയാമെന്നു കൊടുവള്ളി സംഘം കരുതിയതുമില്ല. അതുകൊണ്ടാണ് അര്‍ജുന് പിറകെ സംഘം ചെയ്‌സ് ചെയ്തത്. ഷഫീഖുമായി കടന്നുകളഞ്ഞെന്ന സംശയത്തില്‍ അര്‍ജുനെ പിന്തുടര്‍ന്ന ചെര്‍പ്പുളശ്ശേരി സംഘം രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടാണ് 5 പേര്‍ മരിച്ചത്. തങ്ങള്‍ കടത്തിയ സ്വര്‍ണം 20 തവണ തട്ടിയെടുത്തതാണ് അര്‍ജുനു ഇല്ലായ്മ ചെയ്യാന്‍ കൊടുവള്ളി സംഘത്തെ പ്രേരിപ്പിച്ചത്.  ഇതിനൊപ്പം കണ്ണൂര്‍ ലോബിക്ക് താക്കീത് നല്‍കലും കൂടിയായിരുന്നു ലക്ഷ്യമിട്ടത്.

അതിനിടെ, അർജുൻ ആയങ്കി ഉപയോഗിച്ചതെന്നു കരുതുന്ന കെഎൽ13 എആർ 7789 ചുവന്ന സ്വിഫ്റ്റ് കാർ പരിയാരം ആയുർവേദ കോളജിനു സമീപം കുന്നിൻമുകളിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമയും സിപിഎം കൊയ്യോട് മൊയാരം ബ്രാഞ്ച് അംഗവുമായ സി. സജേഷിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷിനെ കഴിഞ്ഞദിവസം ഡിവൈഎഫ്ഐയും പുറത്താക്കിയിരുന്നു. അർജുൻ‌ ഇന്നു കൊച്ചിയിൽ ചോദ്യം ചെയ്യലിന് എത്തുമെന്ന പ്രതീക്ഷയിലാണു കസ്റ്റംസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button