സിയോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അമിതവണ്ണം കുറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ച. നീണ്ട നാളുകള്‍ക്ക് ശേഷം കിം ജോംഗിന്റെ മെലിഞ്ഞ ചിത്രം പുറത്ത് വന്നതാണ് ഇപ്പോള്‍ കിമ്മിന് ഏതോ മാരക രോഗമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. അമിത ഭാരം കുറച്ചതാണോ അതോ അനാരോഗ്യത്തെ തുടര്‍ന്ന് ശരീരം മെലിഞ്ഞതാണോ എന്നതാണ് ഇപ്പോള്‍ ഉത്തരകൊറിയക്കാരും ചര്‍ച്ചയാക്കുന്നത്.
Read Also : ‘കരയല്ലേടാ… എനിക്കു സങ്കടം വരുന്നു’: കസ്റ്റഡിയിൽ ഇരിക്കെ ആയങ്കിയുമായി ബന്ധപ്പെട്ട് ഷഫീഖ്, ചാരന്മാർ ആരൊക്കെ?
കിം ജോംഗ് ഉന്നിന്റെ ശരീരഭാരം കുറഞ്ഞതില്‍ ഉത്തര കൊറിയക്കാര്‍ പൊതുവെ ദു: ഖത്തിലാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോംഗ്യാങ്ങിലെ ജനങ്ങളെ ഉദ്ധരിച്ചുകൊണ്ട് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാദ്ധ്യമം സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. തങ്ങളുടെ നേതാവ് മെലിഞ്ഞിരിക്കുന്നത് കണ്ട് ഹൃദയം തകരുന്നു എന്നാണത്രേ ജനങ്ങളുടെ പ്രതികരണം. മുപ്പത്തിയേഴ് കാരനായ ഏകാധിപതിയുടെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ഈ മാസം ആരംഭത്തില്‍ കിം ജോംഗിന്റെ ഭാരം വലിയ അളവില്‍ കുറഞ്ഞിരിക്കുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗവും കിം ന്റെ ആരോഗ്യത്തെ ബന്ധപ്പെടുത്തിയാണ് മെലിയുന്നതിനെ കുറിച്ച് വിവരിക്കുന്നത്.
Post Your Comments