കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് തന്നെ ആയങ്കിയെ അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി ഇന്ന് പതിനൊന്ന് മണിയോടെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ആയങ്കിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ച് നോട്ടീസ് നൽകിയത്. തനിക്ക് പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ആയങ്കിയേയും കേസില്‍ പ്രതിയാക്കുന്നത്. ഭയക്കരുതെന്നും താന്‍ രക്ഷപ്പെടുത്താമെന്നും ആയങ്കി അറസ്റ്റിലായ ഷെഫീഖിനെ ഉപദേശിച്ചിരുന്നു. ഇതാണ് തെളിവായി കസ്റ്റംസിന് കിട്ടിയത്. കോടി സുനിയിലേക്കും ആകാശ് തില്ലങ്കേരിയിലേക്കും അന്വേഷണം കൊണ്ടു പോകാനാണ് കസ്റ്റംസ് തീരുമാനം. ഇവരുമായി ആയങ്കിക്ക് ബന്ധമുണ്ടെന്ന് സൂചനകൾ ലഭിച്ചിരുന്നു. ആയങ്കിയുടെ മൊഴിയാകും ഇനി നിര്‍ണ്ണായകം.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. അര്‍ജുന്‍ ആയങ്കി സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിസന്ധിയിലായ പാർട്ടി, ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തു.
Post Your Comments