ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന്‍ വെടിവെച്ചു കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.
ത്രാലിലെ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. എസ്പിഒ ഫയാസ് അഹമ്മദിനാണ് വെടിയേറ്റത്. ഇതിന് പിന്നാലെ ഫയാസ് അഹമ്മദിന്റെ ഭാര്യയെയും മകളെയും ഭീകരന്‍ വെടിവെച്ചു വീഴ്ത്തി. മൂന്ന് പേരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഫയാസ് അഹമ്മദിന്റെയും ഭാര്യയുടെയും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഫയാസ് അഹമ്മദിന്റെ മകള്‍ ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരനെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആക്രമണമുണ്ടായ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഭീകരനെ കണ്ടെത്താനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments