ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. രാജ്യത്ത് 12 മുതൽ 18 വയസ് പ്രായത്തിനിടയിലുള്ള 13 മുതൽ 14 കോടി കുട്ടികളുണ്ടെന്നാണ് കണക്കുകൂട്ടൽ.
Read Also : റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തി ഭൂചലനം
ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ ഉപയോഗിച്ച് 2-18 വയസ് വരെയുള്ള കുട്ടികളിൽ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്റെ റിസൾട്ട് സെപ്റ്റംബറിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസര്‍ വാക്സിന് അതിനു മുമ്പ് അനുമതി ലഭിച്ചാൽ അതും കുട്ടികൾക്ക് നൽകാൻ സാധിക്കും.
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് കൊവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവാകുമെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിനും കുട്ടികൾക്ക് പുറത്തിറങ്ങി മറ്റ് വിനോദങ്ങളിൽ ഏര്‍പ്പെടുന്നതിനും അത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments