കൊല്ലം: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് സന്ദര്‍ശിക്കും. കൊല്ലം നിലമേലുള്ള വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ രാവിലെ 11ന് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതേസമയം കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ശാസ്താംകോട്ട പോരുവഴി സ്വദേശിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. വീട്ടില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനൊപ്പം, കിരണ്‍ മദ്യപിച്ചിരുന്ന സ്ഥലങ്ങളില്‍ കൊണ്ട് പോയി അന്വേഷണം നടത്താനും അന്വേഷണം സംഘം തരുമാനിച്ചിടുണ്ട്.
കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.
Post Your Comments