അബുദാബി: യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: പ്രതിരോധ നിരയുടെ കരുത്തും, മെസ്സിയുടെ മാജിക്കൽ അസിസ്റ്റും: വിജയവഴിയിൽ തിരിച്ചെത്തി അർജന്റീന
രാജ്യത്ത് കൊവിഡ് രോഗികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറയ്ക്കാനും വാക്‌സിന്‍ ഫലപ്രദമാണെന്ന് ഡോ. അല്‍ ഹൊസനി പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ കൊവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദവും 33.9 ശതമാനം പേരില്‍ ഡെല്‍റ്റയും 11.3 ശതമാനം ആളുകളില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡോ. ഹൊസനി വ്യക്തമാക്കി.
Post Your Comments