സവോ പോളോ: ബ്രസീലിലെ സാവോ പോളോ മൈതാനത്ത് ലോക ഒന്നാം നമ്പർ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മികച്ചു നിന്നത് മെസ്സിയുടെ ലോക ഫുട്ബാളിലെ പരിചയ സമ്പന്നതയും അസാമാന്യമായ മെയ്‌വഴക്കവും തന്നെയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഉറുഗ്വായെ പരാജയപ്പെടുത്തിയത്. മെസ്സി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ റോഡ്രിഗസ് നേടിയ എതിരില്ലാത്ത ഏക ഗോളിനായിരുന്നു അർജന്റീനയുടെ ജയം. കോപ അമേരിക്കയില്‍ ടീമിന്‍റെ ആദ്യ ജയത്തോടെ ഗ്രൂപില്‍ ഒന്നാം സ്ഥാനത്തേക്കാണ് അര്‍ജന്‍റീന ഉയര്‍ന്നിരിക്കുന്നത്.
മത്സരത്തിലുടനീളം ലാറ്റിന്‍ അമേരിക്കന്‍ കരുത്തരുടെ ആവേശ പോര് നിറഞ്ഞു നിന്നിരുന്നു. ഗിയോവാനി ഗോണ്‍സാലസ്, ജിമെനസ്, ഗോഡിന്‍ എന്നിവരെ പിന്‍നിരയിലും വെല്‍വെര്‍ഡെ, ബെന്‍റാന്‍കര്‍, ടൊറീറ,, ഡി ല ക്രൂസ് എന്നിവരെ മധ്യത്തിലും സുവാരസ്, കവാനി എന്നിവരെ മുന്‍നിരയിലും വിന്യസിച്ചായിരുന്നു ഉറുഗ്വായ് ഇറങ്ങിയതെങ്കില്‍ ചിലിക്കെതിരെ കളിച്ച പടയില്‍ മോണ്ടിയല്‍, മാര്‍ട്ടിനെസ്, ടാഗ്ലിയാഫികോ എന്നിവരെ മാറ്റി പകരം അകുന, റൊമേരോ, മോളിന എന്നിവരെ പ്രതിരോധത്തില്‍ പരീക്ഷിച്ചാണ് അര്‍ജന്‍റീന ബൂട്ടുകെട്ടിയത്.
മൈതാനത്തുടനീളം ഓടി നടന്ന് ഭരിച്ച മെസ്സി തന്നെയായിരുന്നു ഈ മത്സരത്തിന്റെ ഭംഗി നിർണ്ണയിച്ചിരുന്നത്. ഇതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റും മെസ്സി തന്‍റെ പേരില്‍ കുറിച്ചു. കഴിഞ്ഞ മത്സരത്തിൽ ജയിച്ചു നിന്നതിനു ശേഷം ഒരു ഗോൾ വഴങ്ങി സമനിലയിൽ പിരിയേണ്ടി വന്നതുകൊണ്ട് സൂക്ഷിച്ചു കളിച്ച പ്രതിരോധ നിരയും അർജെന്റിനയുടെ ഈ വിജയത്തിൽ തുല്യ പങ്കാളികളാണ്.
Post Your Comments