KeralaLatest NewsNews

എല്ലാ ഭാവുകങ്ങളും നേരുന്നു: ഒളിമ്പിക്‌സ് യോഗ്യത നേടിയ നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ച് മോഹൻലാൽ

തിരുവനന്തപുരം: ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘സ്വര്‍ണം കടത്തിയിട്ടുമില്ല, പങ്കാളിയുമല്ല’: അർജുൻ ആയങ്കിക്ക് സ്വർണക്കടത്തുമായി യാതൊരു പങ്കുമില്ലെന്ന് അഭിഭാഷകൻ

‘ഒളിമ്പിക്സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. സാജൻ പ്രകാശിന് എല്ലാ ഭാവുകങ്ങളും നേരുന്നു’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിലായിരിക്കും ടോക്കിയോ ഒളിമ്പിക്‌സിൽ സാജൻ മത്സരിക്കുന്നത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ.

Read Also: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയ തേക്ക് റേഞ്ച് ഓഫീസറുടെ ഭാര്യയുടെ കെട്ടിടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button