Latest NewsKeralaNews

ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട വാർത്തകൾ: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ: ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ട വാർത്തകളിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മാദ്ധ്യമങ്ങൾ ക്വട്ടേഷൻ കേസുകളുടെ മറ പിടിച്ച് സിപിഎമ്മിനെതിരെ പ്രചാരവേല ചെയ്യുന്നുവെന്നാണ് ജയരാജന്റെ ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

Read Also: ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ മോദിക്ക് പങ്കില്ല, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വെളിപ്പെടുത്തലുകളുമായി ബെഹ്‌റ

ഈ കേസിന്റെ മറപിടിച്ച് പാർട്ടിക്കെതിരെ സംഘടിതമായ അപവാദ പ്രചാരണങ്ങൾ നടക്കുകയാണ്. ഇപ്പോൾ ഈ കേസിന്റെ ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാർ മൂന്നോ നാലോ വർഷം മുൻപ് എടുത്ത ഫോട്ടോകൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ പാർട്ടിവിരുദ്ധ പ്രചാരവേല. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കർശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഎം. അപ്പോഴാണ് 3-4 വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാർട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മെമ്പർമാരോ അനുഭാവികളോ തെറ്റായ കാര്യത്തിൽ ഏർപ്പെട്ടാൽ അതിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വർഷം മുൻപ് ഡി വൈ എഫ് ഐ യിൽ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടർന്ന് പാർട്ടി പുറത്താക്കിയതാണെന്നും പി ജയരാജൻ പറഞ്ഞു.

Read Also: ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍ രേഖകൾ നിർബന്ധമാക്കും: റെയില്‍വേ

ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ല.എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാർത്തി മൂലം ചിലർ തെറ്റായ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കർശന നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/pjayarajan.kannur/posts/3025797507679499

shortlink

Related Articles

Post Your Comments

Related Articles


Back to top button