തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ വിവിധ സർവകലാശാല പോളിടെക്നിക് പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷകൾ എല്ലാം ഓൺലൈനായി നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Read Also : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ ചെലാന്‍ സംവിധാനം നിലവില്‍ വന്നു
കേരള സർവകലാശാലയുടെ വിവിധ പരീക്ഷകൾ ഈ മാസം അവസാനവാരത്തോടെ ആരംഭിക്കുകയാണ്. മറ്റ് സർവകലാശാലകളും പരീക്ഷകൾ ആരംഭിക്കുന്നതോടൊപ്പം അടുത്ത മാസം ആദ്യ വാരം പോളിടെക്നിക് പരീക്ഷയും ഓഫ് ലൈനായി ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഈ തീരുമാനത്തിന് എതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
സംസ്ഥാനത്ത് മൂന്നാം തരംഗ ഭീക്ഷണി നിലനിൽക്കുകയും ഒരു ഡോസ് വാക്സിൻ പോലും പൂർത്തികരിക്കാത്ത സാഹചര്യത്തിലും രക്ഷകർത്താക്കൾക്കിടയിലും ആശങ്ക ഉണ്ട്. കൂടാതെ ട്രിപ്പിൾ ലോക് ഡൗൺ മേഖലകളിൽ നിന്ന് പരീക്ഷക്കെത്തുന്നതിലും വിദ്യാർത്ഥികൾ പരിഭ്രാന്തരാണ്.
Post Your Comments