KeralaNattuvarthaLatest NewsUAEIndiaNewsInternationalGulf

ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ദു​ബൈ​യി​ലേ​ക്കുള്ള സ​ർ​വി​സ്: ​തീയതി വ്യക്തമാക്കി എ​മി​റേ​റ്റ്​​​സ്​ എ​യ​ർ​ലൈ​ൻ

എ​മി​റേ​റ്റിന്റെ വെ​ബ്​​സൈ​റ്റി​ൽ ജൂ​ലൈ ഏ​ഴു​മു​ത​ലുള്ള ടി​ക്ക​റ്റു​ക​ൾക്ക് ബുക്കിംഗ് സൗ​ക​ര്യം ആരംഭിച്ചിട്ടുണ്ട്

ദു​ബൈ: ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എ​മി​റേ​റ്റ്​​​സ്​ എ​യ​ർ​ലൈ​ൻ. അ​ടു​ത്ത​മാ​സം ഏ​ഴു മു​ത​ൽ വി​മാ​ന സ​ർ​വി​സ്​ ആരംഭിക്കാൻ ക​ഴി​യു​മെ​ന്നാണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അ​തി​നായി​ നി​ർ​ദ്ദേശം കാ​ത്തി​രി​ക്കുക​യാ​ണെ​ന്നും എ​മി​റേ​റ്റ്​​​സ്​ എ​യ​ർ​ലൈ​ൻ ഔ​ദ്യോ​ഗി​ക ട്വിറ്ററിൽ വ്യക്തമാക്കി.

സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള യാ​ത്ര​ക്കാ​ര​ന്റെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ എ​മി​റ്റേ​റ്റ്​​ ഇക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​മി​റേ​റ്റിന്റെ വെ​ബ്​​സൈ​റ്റി​ൽ ജൂ​ലൈ ഏ​ഴു​മു​ത​ലുള്ള ടി​ക്ക​റ്റു​ക​ൾക്ക് ബുക്കിംഗ് സൗ​ക​ര്യം ആരംഭിച്ചിട്ടുണ്ട്. നിലവിൽ എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്, എ​യ​ർ ഇ​ന്ത്യ എ​ന്നീ എ​യ​ർ​ലൈ​നു​ക​ൾ ജൂ​ലൈ ആ​റ് വ​രെ​യാ​ണ് യു.എ.ഇ​​​ യാ​ത്രാ​വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button