Latest NewsKeralaNews

തെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു : ആരോപണവുമായി എംഎല്‍എ കെ ബാബു

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ടെന്നും ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നും ബാബു ആരോപിച്ചു

പാലക്കാട് : തെരഞ്ഞെടുപ്പില്‍ നെന്മാറ മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണവുമായി എംഎല്‍എ കെ.ബാബു. ഇടതുമുന്നണി യോഗത്തിലാണ് കെ ബാബു ഇക്കാര്യം പറഞ്ഞത്. ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിക്കാര്‍ തന്നെ കടുത്ത മത്സരമാണെന്നും ചെറിയ ഭൂരിപക്ഷത്തിനാവും ജയപരാജയമെന്നും പ്രചരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിക്കാര്‍ തന്നെ കടുത്ത മത്സരമാണെന്നും ചെറിയ ഭൂരിപക്ഷത്തിനാവും ജയപരാജയമെന്നും പ്രചരിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ടെന്നും ബോധപൂര്‍വ്വം പ്രചരിപ്പിച്ചുവെന്നും ബാബു ആരോപിച്ചു. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  മുണ്ടക്കയത്ത് 11 കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കെ ബാബു ഗുരുതര ആരോപണം ഉയര്‍ത്തിയതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ഘടകകക്ഷി നേതാക്കള്‍ ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button