കോഴിക്കോട് : സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് സ്വർണക്കള്ളക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തേ അറിവുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ സംഘാംഗങ്ങൾ എല്ലാവരും സി.പി.എം ജില്ലാ ഓഫീസിലെ നിത്യസന്ദർശകരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മറ്റൊരു സ്വർണക്കള്ളക്കടത്ത് കേസിൽ സ്വർണം നഷ്ടപ്പെട്ടയാളുകൾ എം.വി ജയരാജനെ സമീപിക്കുകയും സി.പി.എം പ്രവർത്തകരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അറിയിക്കുകയും ചെയ്തു. പൊലീസിൽ ജയരാജൻ എന്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കാതിരുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
സ്വർണക്കള്ളക്കടത്ത് സംഘത്തിൽ സ്വർണം കവർച്ച ചെയ്യുന്ന സംഘത്തെക്കുറിച്ച് സി.പി.എമ്മിന്റെ കണ്ണൂർ ജില്ല സെക്രട്ടറിക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വാർത്താസമ്മേളനം നടത്തി ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പാർട്ടിക്കാർ തയ്യാറാവണം എന്ന് പറയുകയാണ്. ഇത് അസംബന്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read Also : സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക്: സംശയം ശക്തമാകുന്നു
ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിലും സ്ത്രീ പീഡനങ്ങളിലും സി.പി.എം സ്വീകരിക്കുന്ന സമീപനം തികഞ്ഞ ഇരട്ടത്താപ്പാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. സംഭവം പൊലീസിൽ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments