Latest NewsNewsIndiaCrime

രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം ഛേദിച്ച് ശേഷം ഭാര്യ തല്ലിക്കൊന്നു

ഭോറ ഖുർദ് എന്ന സ്ഥലത്തെ പള്ളിയിൽ വച്ചാണ് സ്ത്രീ ഭർത്താവിനെ പരിക്കേൽപ്പിച്ചത്

ഷിക്കാർപൂർ രണ്ടാം വിവാഹം ആസൂത്രണം ചെയ്ത ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. പുരോഹിതനായ  ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷമാണ് ഭാര്യ തല്ലിക്കൊന്നത്. സംഭവത്തിൽ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു.

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഷിക്കാർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭോറ ഖുർദ് എന്ന സ്ഥലത്തെ പള്ളിയിൽ വച്ചാണ് സ്ത്രീ ഭർത്താവിനെ പരിക്കേൽപ്പിച്ചത്. തന്റെ ഭർത്താവ് മറ്റൊരു വിവാഹം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ വിഷയത്തിൽ ഉണ്ടായ തർക്കം അക്രമാസക്തമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് സ്ത്രീയുടെ മൊഴി.

Read Also :  ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം

ഭോറക്ല പോലീസ് സ്റ്റേഷനിലാണ് സ്ത്രീക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button