മുംബൈ : ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ ആണ് റിലയൻസ് പ്രഖ്യാപിച്ചത്. അത്ഭുതപ്പെടുത്തുന്ന വിലയായിരിക്കും ജിയോഫോൺ നെക്‌സ്റ്റിന് എന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഏകദേശം 3000 രൂപയ്ക്കടുത്താണ് ജിയോഫോൺ നെക്‌സ്റ്റിന്റെ വില പ്രതീക്ഷിക്കുന്നത്.
Read Also : യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ : പ്രതിശ്രുത വരന്റെ മുന്‍ കാമുകി അറസ്റ്റിൽ
സെപ്‌റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക. പ്രത്യേകം തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക. ജിയോ ഓഎസ് എന്നായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്.
ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്‌സ് അസിസ്റ്റന്റ്, 5 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ, കറുപ്പ് & നീല എന്നിങ്ങനെ രണ്ട് നിറങ്ങൾ ജിയോഫോൺ നെക്‌സ്റ്റിനുണ്ടാവും. ലോ ലൈറ്റ് സാഹചര്യങ്ങളിലും പോലും എച്ഡിആർ ക്വാളിറ്റിയിൽ ചിത്രങ്ങൾ പകർത്താൻ പറ്റുന്ന രീതിയിലാണ് ജിയോഫോൺ നെക്‌സ്റ്റിൽ കാമറ ഒരുക്കുക.
Post Your Comments