Latest NewsNewsFood & CookeryLife StyleHealth & Fitness

എല്ലുകളുടെ ബലത്തിന് കഴിക്കണം ഈ ഭക്ഷണങ്ങൾ

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത വർധിപ്പിക്കുന്നു

എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെ ബലത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാണ്. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. പാല്‍, പയറുപരിപ്പു വർഗങ്ങളിലും ഇലക്കറികളിലും അണ്ടിപ്പരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞ, മത്തി എന്നിവയിൽ വിറ്റാമിൻ ഡിയും ഉണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Read Also  :  ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം

മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ മഗ്നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കളായ എള്ള്, ഏത്തപ്പഴം എന്നിവ കഴിക്കാം.

കാത്സ്യത്തിന്റെ അളവ് വർധിപ്പിക്കുന്നതിലും എല്ലിന്റെ ബലം വർധിപ്പിക്കുന്നതിലും ഒമേഗ 3 സഹായിക്കുന്നതായും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തിലും വാൾനട്ട്, സോയ, ഉഴുന്ന്, കടുക്, ഉലുവ എന്നിവയിലും ഒമേഗ 3 കാണപ്പെടുന്നു.

Read Also  :  ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്നത്തെ കോവിഡ് കേസുകൾ അറിയാം

ആഹാരത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ മുട്ട, സോയ, കോഴിയിറച്ചി, പാല്‍, പയറുവര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ നന്നായി അടങ്ങിയ ഭക്ഷ്യവസ്തുക്കളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button