KeralaLatest NewsNewsCrime

ഒടുവിൽ ഷാജറും ഹാജർ: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ കുടുക്കി അർജുൻ ആയങ്കിക്കൊപ്പമുള്ള ഫോട്ടോ

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് സി.പി.എമ്മുമായും ഡി.വൈ.എഫ്.ഐയുമായും അടുത്ത ബന്ധമുണ്ടെന്ന് പുറത്തുവന്നതോടെ പാർട്ടി സമ്മർദ്ദത്തിലായിരിക്കുകയാണ്. അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും മൂന്ന് വർഷം മുൻപ് തന്നെ പുറത്താക്കിയതാണെന്നുമുള്ള ന്യായീകരണവുമായി തലമൂത്ത സഖാക്കൾ വരെ രംഗത്ത് വന്നു. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ലൈക്കടിക്കരുതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം. ഷാജർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ, ഷാജറിനെ കുഴപ്പത്തിലാക്കി അര്‍ജുന്‍ ആയങ്കിക്കൊപ്പമുള്ള ഷാജറിന്റെ ചിത്രവും പുറത്തുവന്നിരിക്കുകയാണ്. എം. ഷാജര്‍, ഡിവൈഎഫ്‌ഐ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ എന്നിവരോടൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഇതോടെ പാർട്ടി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതിനെ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്ന സംശയത്തിലാണ് നേതാക്കളെന്ന് വ്യക്തം.

Also Read:ജമ്മു എയര്‍ ഫോഴ്‌സ് സ്റ്റേഷനിലെ ഇരട്ട സ്‌ഫോടനം: ഭീകരാക്രമണമെന്ന് സംശയം

അർജുൻ ആയങ്കിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നുവെങ്കിലും ഇയാൾ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന ആയങ്കിയുടെ ന്യായീകരണ പോസ്റ്റിനു ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ചത് പാര്‍ട്ടി അനുകൂലികള്‍ തന്നെയായിരുന്നു. സഖാക്കൾ തന്നെയാണ് ആയങ്കിയെ ഇപ്പോഴും പിന്തുണയ്ക്കുന്നതെന്ന് ഇതിലൂടെ വ്യക്തം. ഇതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ലൈക്കടിക്കരുതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം. ഷാജർ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു. എന്നാൽ, ആയങ്കിയെ തള്ളിപ്പറഞ്ഞ ഷാജറിനു തന്നെ വിനയായിരിക്കുകയാണ് ആയങ്കിക്കൊപ്പമുള്ള ഫോട്ടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button