KeralaLatest NewsIndiaNews

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : രാജ്യത്ത് ഡീസൽ വിലയും നൂറ് കടന്നു

തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോളിന്‌ 100.44 രൂപയും ഡീസലിന്‌ 95.45 രൂപയുമായി.

Read Also : കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി രാജിവച്ചു 

അതേസമയം രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ പെട്രോളിന് പിന്നാലെ ഡീസലിനും നൂറ് രൂപ കടന്നു. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലുമാണ്  ഡീസല്‍ വില നൂറ് കടന്നത്. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണയാണ് വിലകൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button