ജനീവ: ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെല്‍റ്റ പ്ലസ് കൊറോണ വൈറസ് വേരിയന്റിനെതിരെ പോരാടാന്‍ ഫെയ്സ് മാസ്കുകള്‍ ധരിക്കുന്നതും പ്രതിരോധ കുത്തിവയ്പ്പുകളും സുരക്ഷാ നടപടികളും അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മെലിറ്റ വുജ്നോവിച്ച് പറഞ്ഞു.
‘ഡെല്‍റ്റ’യില്‍ ഒരു വാക്സിന് മാത്രം പോരാ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തേണ്ടതുണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്ത പക്ഷം ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരും’ , സോളോവീവ് ലൈവ് യൂട്യൂബ് ഷോയില്‍ വുജ്നോവിക് പറഞ്ഞു.
‘പ്രതിരോധ കുത്തിവയ്പ്പ് വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുകയും കഠിനമായ രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ‘അധിക നടപടികള്‍ ആവശ്യമായി വരും’, വുജ്നോവിക് മുന്നറിയിപ്പ് നല്കി.
Post Your Comments