മുംബൈ: സ്വകാര്യ ബംഗ്ലാവില്‍ ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി. സംഭവത്തില്‍ നടി ഉള്‍പ്പെടെ 22 പേര് പിടിയില്‍. ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിൽ നടന്ന റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.
read also: നവവധു പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം കേരളത്തില്‍
പിടിയിലായവരില്‍ 12 പേര് സ്ത്രീകളും പത്ത് പേര് പുരുഷന്മാരുമാണെന്ന് നാസിക് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കൊക്കെയ്നും മറ്റ് മയക്കുമരുന്നുകളും കണ്ടെടുത്തു. 12 പേരില്‍ ആറ് പേര് മോഡലുകളും നടികളുമാണ്. ഇവര്‍ നിരവധി വെബ് സീരിസുകളില്‍ അഭിനയിച്ചവരാണെന്നും പൊലീസ് പറഞ്ഞു. നൃത്തസംവിധായകരും ബിഗ് ബോസ് മത്സാരാര്ഥിയും ഉൾപ്പെട്ടിട്ടുണ്ട്. 22 പേരെയും മെഡിക്കല്‍ പരിശോധന നടത്തിയതായും ഇതിന്റെ മറവില്‍ വേശ്യാവൃത്തി നടന്നതായും പൊലീസ് സംശയിക്കുന്നു.
Post Your Comments