Latest NewsKeralaNews

കണ്ണൂരിൽ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ : കൈതേരിയില്‍ പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകന്‍ അജയ് കൃഷ്ണയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിത്തറ മമ്പറം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അജയ് കൃഷ്ണ.

Read Also : ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടിയേക്കും : ആരോഗ്യവിദഗ്ധര്‍ 

ഇന്നലെ രാവിലെ എട്ടര മണിയോടെ വീടിനകത്തുകയറി വാതിലടച്ച ശേഷം ഫാനില്‍ തുണികൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ കെട്ടഴിച്ച്‌ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്കും മുത്തച്ഛനുമൊപ്പം ഒറ്റമുറി വീട്ടില്‍ കഴിഞ്ഞുവരുകയായിരുന്നു അജയ് കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button