KeralaLatest NewsNews

ഇന്ധന വില ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില.

Read Also : ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ  

അതേസമയം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് കേരള സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കില്ലെന്നും ജിഎസ്ടി യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

ഇന്ധനവില നികുതി കുറച്ചാൽ സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
അതേസമയം തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസര്‍കോട്ടും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വര്‍ഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണയാണ് വിലകൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button